പ്രധാന തീരുമാനങ്ങൾ :

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ കുരിശു കവലയിലെ വെയ്റ്റിംഗ് ഷെഡ്ഡിന് മുമ്പിലേക്കും മാറ്റി സ്ഥാപിക്കും.

കാഞ്ഞിരപ്പള്ളി ടി വി എസ് റോഡിൽ മുകളിലേക്ക് മാത്രം യാത്ര അനുവദിക്കു.ഇവിടെ ഇനിമുതൽ വൺവേ സംവിധാനം നടപ്പിലാകും.

. കാഞ്ഞിരപ്പള്ളി പഴയ പള്ളി (അക്കരപ്പള്ളി ) യിൽ നിന്നുമുള്ള റോഡിലെ മെയിൻ ഗേറ്റ് കടന്ന് ഇടത്തോട്ട് മാത്രമേ പ്രവേശന അനുവദിക്കൂ .വലത്തോട്ട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേട്ട കവലയിലെ ട്രാഫിക് ഐലൻഡ് ചുറ്റി വേണം യാത്ര ചെയ്യാൻ.

. ഈരാറ്റുപേട്ട റോഡ് വഴി വരുന്ന ബസ്സുകൾ പേട്ട കവല മുത്തൂറ്റ് ബാങ്കിന് മുൻപിൽ മാത്രമേ നിർത്താൻ അനുവദിക്കൂ.

. തമ്പലക്കാടിന് പോകുന്ന ബസ്സുകൾ ഇനിമുതൽ ചീരാംകുഴി കടയ്ക്‌ക് മുമ്പിൽ നിന്നും മാറ്റി കത്തീഡ്രൽ ഗ്രോട്ടോയ്ക്ക് മുമ്പിൽ മാത്രമേ നിർത്താവു.

  • കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ ഇനിമുതൽ വലത്തു വശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ
    . പേട്ട കവല ജംങ്ഷനിൽ മുണ്ടക്കയം ഭാഗത്തേക്കും, പൊൻകുന്നം ഭാഗത്തേക്കും പോകുന്ന ബസ്സുകൾ ഒരു സ്ഥലത്ത് നിർത്തുന്നത് മൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു ഇത് പരിഹരിക്കുന്നതിലേക്കായി പൊൻകുന്നം ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പ് കുറച്ച് പുറകിലോട്ട് മാറ്റി തിരു കൊച്ചി ജുവലറിക്ക് മുൻപിലേക്ക് മാറ്റാൻ തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരിക്കിന് പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്തിൽ ഗതാഗത പരിഷ്കണ യോഗം നടത്തി. കാഞ്ഞിരപ്പള്ളി കുരിശു കവല മുതൽ പൂതക്കുഴി വരെ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളിയിൽ എന്തൊക്ക ഗതാഗത പരിഷ്കരണമാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയാൽ ഉടൻ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ചു.

കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തത് പ്രശ്‌നങ്ങൽ സൃഷ്ടിക്കുന്നതായി പോലീസ് അറിയിച്ചു. പഞ്ചായത്ത്, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ ഇരുപത്തിയാറാം മൈലിലും, കാഞ്ഞിരപ്പള്ളി പേട്ട കവലയിലും, ബസ്റ്റാന്റിലും, കുരിശുകാവിലയിലും ക്യാമറകൾ സ്ഥാപിച്ച് പോലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ലഭ്യമാക്കിയാൽ പോലീസിന് ഉടൻ സ്ഥലത്തെത്താൻ കഴിയുമെന്ന് പോലീസ് അറിയിച്ചു. ട്രാഫിക് കൺട്രോൾ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വയർലെസ്സ് സൈറ്റ് നൽകും, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കുകൾ ഓൺലൈനായി ശേഖരിക്കുമെന്നും ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും യുണിഫോം നിർബന്ധമാക്കുമെന്നും പോലീസ് അറിയിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ കുരിശു കവലയിലെ വെയ്റ്റിംഗ് ഷെഡ്ഡിന് മുമ്പിലേക്കും മാറ്റി സ്ഥാപിക്കും. ഇതിനായി വെയിറ്റിംഗ് ഷെഡ് വൃത്തിയാക്കി യാത്രക്കാരല്ലാത്ത അനാവശ്യ ഇരിപ്പുകാരെ ഇവിടെ നിന്ന് നീക്കം ചെയ്യും . മണിമല ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ മണിമല റോഡിൻ്റെ ആരംഭത്തിൽ ടേക്ക് എ ബ്രേക്കിന് മുമ്പിൽ നിർത്തേണ്ടതാണ് .കാഞ്ഞിരപ്പള്ളി ടി വി എസ് റോഡിൽ മുകളിലേക്ക് മാത്രം യാത്ര അനുവദിക്കു.ഇവിടെ ഇനിമുതൽ വൺവേ സംവിധാനം നടപ്പിലാകും.

കാഞ്ഞിരപ്പള്ളി പഴയ പള്ളി (അക്കരപ്പള്ളി ) യിൽ നിന്നുമുള്ള റോഡിലെ മെയിൻ ഗേറ്റ് കടന്ന് ഇടത്തോട്ട് മാത്രമേ പ്രവേശന അനുവദിക്കൂ .വലത്തോട്ട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേട്ട കവലയിലെ ട്രാഫിക് ഐലൻഡ് ചുറ്റി വേണം യാത്ര ചെയ്യാൻ .ഈരാറ്റുപേട്ട റോഡ് വഴി വരുന്ന ബസ്സുകൾ പേട്ട കവല മുത്തൂറ്റ് ബാങ്കിന് മുൻപിൽ മാത്രമേ നിർത്താൻ അനുവദിക്കൂ. തമ്പലക്കാടിന് പോകുന്ന ബസ്സുകൾ ഇനിമുതൽ ചീരാംകുഴി കടയ്ക് മുമ്പിൽ നിന്നും മാറ്റി കത്തീഡ്രൽ ഗ്രോട്ടോയ്ക്ക് മുമ്പിൽ മാത്രമേ നിർത്താവു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ ഇനിമുതൽ വലത്തു വശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.. പൂതക്കോഴി, റാണി പടി ഇടപ്പള്ളി ഭാഗത്ത് പാതയോരങ്ങൾ കഴിയുന്നത് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി.

പേട്ട കവല ജംങ്ഷനിൽ മുണ്ടക്കയം ഭാഗത്തേക്കും, പൊൻകുന്നം ഭാഗത്തേക്കും പോകുന്ന ബസ്സുകൾ ഒരു സ്ഥലത്ത് നിർത്തുന്നത് മൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു ഇത് പരിഹരിക്കുന്നതിലേക്കായി പൊൻകുന്നം ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പ് കുറച്ച് പുറകിലോട്ട് മാറ്റി തിരു കൊച്ചി ജുവലറിക്ക് മുൻപിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ്സുകൾക്ക് നിർത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന ആയതിനാൽ ബസ്റ്റോപ്പുകളിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സുനി ജോസഫ്, വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എ ഷെമീർ, ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് പി.ജിരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു നീറണാക്കുന്നേൽ, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. സി.കെ. മനോജ്, എം.വി.ഡി. ജോഷി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻച്ചിറ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, മോട്ടർ വാഹന വകുപ്പ്, പോലീസ്, റവന്യു, നാഷണൽ ഹൈവേ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ ചർച്ചയിലും പരിശോധനയിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed