നീലഗിരി :A++ 3.59 CGPA ഉള്ള NAAC അക്രഡിറ്റേഷൻ്റെ ആദ്യ സൈക്കിളിൽ ഏറ്റവും ഉയർന്ന സ്കോറുള്ള ഇന്ത്യയിലെ ആദ്യത്തെ ആർട്സ് & സയൻസ് കോളേജായ നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് (ഓട്ടോണമസ്)ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോർഡ് ബുക്കിന്റെ നാഷണൽ റെക്കോർഡ് ലഭിച്ചു.

തമിഴ്‌നാട്ടിലെ നീലഗിരിയിൽ 2012-ൽ സ്ഥാപിതമായ ഈ കലാലയം കഴിഞ്ഞവർഷമാണ് അക്കാദമിക് മികവിന് നേ ക്കിന്റെ ഉയർന്ന സ്കോർ നേടി യങ്സ്റ്റ് ഓട്ടോമസ് കോളേജ് ആയി മാറിയത്. ഈ നേട്ടം മുൻനിർത്തിയുള്ള ടാലെന്റ് റെക്കോർഡ് ബുക്കിന്റെ സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരള സംസ്ഥാന പ്രസിഡമായഗിന്നസ് സത്താർ ആദൂർ കോളേജ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വിദ്യാഭ്യാസ വിജക്ഷണനുമായ ഡോ.റാശിദ് ഗസ്സാലിക്ക് സമ്മാനിച്ചു. ടാലന്റ് ഒഫീഷ്യലുകളായിട്ടുള്ള രക്ഷിതാ ജയിൻ (രാജസ്ഥാൻ ) ഡോക്ടർ വിന്നർ ഷെരീഫ് എന്നിവർ നിരീക്ഷകരായിരുന്നു.

കോളേജ് ഡയറക്ടർ പ്രൊഫ. മോഹൻ ബാബു, ഗവേണിംഗ് ബോഡി വൈസ് ചെയർമാൻ മുഹമ്മദ് സിറാജുദ്ധീൻ,ക്വാളിറ്റി ഡയറക്ടർ ഡോ.മുഹമ്മദ് അലി കെ.എ.സി.ഇ. ഒ.ഡോ.ആനന്ദ കൃഷ്ണ,ഡീൻ സ്റ്റുഡൻ്റ്സ് വെൽഫെയർ. ഡോ.രഞ്ജിത്ത് കെ.വി. എന്നിവർ പ്രസംഗിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed