കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ് കാഞ്ഞിരപ്പള്ളി താഹസീൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

രാവിലെ 9 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്ന് പ്രകടനമായിട്ടാണ് മിനി സിവിൽ സ്റ്റേഷനിലെത്തി പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം. കൂടുതൽ സ്ഥാനാർഥികൾ ഇന്നു പത്രിക സമർപ്പിക്കും. 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.


