പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരുക്കേറ്റു.

10.30യോടെയാണ് അപകടം. ചെമ്പിളാവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്രഹാമിനു (48) പരുക്കേറ്റു. 12 .30യോടെയാണ് അപകടം.


