വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റിട്ട് വീണ്ടും സോഷ്യൽ മീഡിയയെ തീപിടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഫോട്ടോഗ്രാഫർ കൂടിയായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രവും എടുത്തിരിക്കുന്നത്. ഓഫ് വൈറ്റ് നെക്‌ലെസ് ടീ ഷർട്ടും ഓവർ സൈസ് ജീൻസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ALLG (ആൾ ഗുഡ്) എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്.

നാഗർകോവിലിലാണ് നിലവിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *