തിരുവനന്തപുരം: പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശം തള്ളി കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം കടുക്കുന്നു. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ എ ഗ്രൂപ്പ് പരസ്യമായി രംഗത്തിറങ്ങും. ഷാഫി പറമ്പിലിനെതിരായ രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾ ഗൂഢതാൽപര്യംവച്ചെന്നാണ് എ ഗ്രൂപ്പ് വിമർശനം. എ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് കെസി ഗ്രൂപ്പിന്റെയും പിന്തുണയുണ്ട്. ഉണ്ണിത്താന്റെ പരാമശങ്ങൾക്ക് എതിരെ ഒന്നിച്ച് നീങ്ങാനാണ് എ ഗ്രുപ്പിന്റെയും കെസി ഗ്രുപ്പിന്റെയും തീരുമാനം.

എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹന്നാനും കെസി ജോസഫും ഇന്ന് മാധ്യമങ്ങളെ കാണും. കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഷാഫിയെ പരിഗണിക്കുന്നത് തടയുക എന്ന ലക്ഷ്യമാണ് രാജ്മോഹൻ ഉണ്ണിത്താന് എന്നാണ് ആക്ഷേപം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്.

രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിലിനെ ലക്ഷ്യം വയ്ക്കുന്നതിനു പിന്നിൽ കെപിസിസി അധ്യക്ഷനാകാൻ കഴിയാത്തതിന്റെ ചൊരുക്ക് എന്നാണ് ഷാഫി പക്ഷത്തിന്റെ വിമർശനം. കെപിസിസി പുനഃസംഘടനയിൽ സ്ഥാനം ഉറപ്പിക്കാൻ കെ സി പക്ഷത്തെയും എ ഗ്രൂപ്പിനെയും ഷാഫി പറമ്പിൽ കൂട്ടുപിടിക്കുന്നതായാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *