തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിക്ക് ലഭിക്കുക. ലോട്ടറി വകുപ്പ് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർ വഴി ഇതിനോടകം വിറ്റുതീർന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. പൂജാ ബംപർ ഫലം പുറത്തുവരുന്നതോടെ ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റുകൾ വിപണിയിലെത്തും. ഇതിന്റെ ഔദ്യോഗിക പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവ്വഹിച്ചിരുന്നു.

