എറണാകുളം: കേരള ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊല്ലം ചാമക്കട നിലയത്തിലെ സ്റ്റേഷൻ ഓഫീസർ A. ഷാജഹാനെ ജനറൽ സെക്രട്ടറിയായും, തലശ്ശേരി നിലയത്തിലെ സ്റ്റേഷൻ ഓഫീസർ K. രാജീവനെ പ്രസിഡന്റായും തെരഞ്ഞെടുത്തു.

ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ ട്രഷററായും, സെക്രട്ടേറിയറ്റ് വിംഗിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ അൽ അമീൻ ജോയിന്റ് സെക്രട്ടറിയായും, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പി വൈസ് പ്രസിഡന്റായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളത്ത് നടന്ന സംസ്ഥാന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *