ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക് വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മാത്രമായിരിക്കും പുതിയ ഫലപ്രഖ്യാപനം നടത്തുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതേത്തുടർന്ന് പുതിയ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *