സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ് എ ജേർണി ഓഫ് ലവ് പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. രാജീവ് ഗാന്ധിയുടെ സുരക്ഷാ പിൻവലിക്കലിനെതിരെ ആത്മകഥയിൽ സോണിയ ഗാന്ധിയുടെ രൂക്ഷവിമർശനം. വി.പി.സിംഗ് സർക്കാർ സുരക്ഷാ അവലോകനം നടത്താതെയാണ് പ്രത്യേക സുരക്ഷാ സേനയെ മാറ്റിയത്. SPG യെ മാറ്റി ലോക്കൽ പൊലീസിനെ നിയമിച്ചു. വധത്തിന് രണ്ട് മാസം മുൻപ് രാഹുൽ ഗാന്ധി സൂരക്ഷയിൽ ആശങ്ക പങ്കുവെച്ചിരുന്നുവെന്നും സോണിയ. സോണിയാ ഗാന്ധിയുടെ തുറന്നെഴുത്ത് ഓർമക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് – എ ജേണി ഓഫ് ലവിൽ.
അച്ഛന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ താൻ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിനായിരിക്കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ എന്നും പുസ്തകത്തിൽ ഉണ്ട്. അതേസമയം, രണ്ടാം UPA സർക്കാരിന്റെ കാലത്ത് 2010ൽ പ്രണബ് മുഖർജി നേതൃമാറ്റം ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചെന്ന് സോണിയ പുസ്തകത്തിൽ പറയുന്നു.പരാമർശത്തിനെതിരെ പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി രംഗത്തെത്തി. എന്തിനാണ് ഞെട്ടുന്നതെന്നും ആഗ്രഹമുണ്ടാകുന്നത് കുറ്റകൃത്യമാണോ എന്നുമാണ് പ്രതികരണം.


