കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റം മേഖലയിൽ കൊതുക് ശല്യം രൂക്ഷമെന്ന് പരാതി. പൂതക്കുഴി പട്ടിമറ്റം റോഡിലെ സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലുള്ള കൈതകൃഷിയിൽ നിന്നാണ് കൊതുകുകളും ഈച്ചയും ജനവാസമേഖലയിലേക്കെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾപരാതിപെട്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലന്നും ആരോപണം ഉയരുന്നുണ്ട്.

മഴക്കാലമായതോടെ പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. എന്നിട്ടും അധികാരികളും എസ്റ്റേറ്റ് ഉടമയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

അതിനാൽ എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്, കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ ജനകീയസമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി നേതൃത്വങ്ങളായ അലി അക്ബർ, മുഹമ്മദ് നൂഹ് തേനമാക്കൽ, ഷാജുദീൻ കട്ടപ്പന കമ്മിറ്റിയംഗങ്ങളായ റസിലി ഒന്നാം മൈൽ, കാദർഖാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *