കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി അൽത്താഫ് നൂഹ് (29) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ജലീലിന്റെ വീടിന് മുൻപിൽ വെച്ചിരുന്ന സ്കൂട്ടറാണ് കഴിഞ്ഞ ഏപ്രിൽ 16-ന് (16.04.26) അർദ്ധരാത്രിയോടെ കാണാതായത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം കാണാതായതിനെ തുടർന്ന് ഉടമയും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടെ, പൊൻകുന്നത്തെ ഒരു വെയർഹൗസിന് സമീപത്ത് നിന്നുമാണ് കാണാതായ സ്കൂട്ടർ കണ്ടെത്തിയത്. പിടിയിലായ അൽത്താഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *