വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ആരാധകർക്ക് ആവേശം പകർന്ന് ‘ജനനായകൻ’ സിനിമയുടെ റിലീസ് പ്രഖ്യാപനം. ചിത്രം രണ്ടാഴ്ചയ്ക്കകം തീയറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ ജനുവരി 9 ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് വിവിധ പ്രതിസന്ധികൾ മൂലമാണ് നീണ്ടുപോയത്.

നിർമ്മാതാവിന്റെ ബാധ്യതകൾ പരിഹരിക്കാൻ ഒരു സിനിമ കൂടി ചെയ്യാമെന്ന് വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രിയായി ചുമതലയേറ്റ പുതിയ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും അഭിനയിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇതോടെ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രങ്ങളിലൊന്നായി ‘ജനനായകൻ’ മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *