കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിൻ്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്ത്‌ പ്രവർത്തിച്ചു വരുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വനിതാ ദിനാഘോഷം നടത്തി. ജില്ലാ ഡയറക്ടർ മിനി ജോണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ.പി.എ.സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി ജോസഫ്, ജെസി ഷാജൻ,നോ ബിൾ.എം. ജോർജ്,ബിജി ജോസഫ്, എന്നിവർ പ്രസംഗിച്ചു.

അമൽ ജ്യോതി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലികുട്ടി ജേക്കബ് ദേശീയ വനിതാദിന സന്ദേശം നൽകി. സ്ത്രീകൾക്ക് അവസരങ്ങളും പിന്തുണയും വേദിയും നൽകുമ്പോൾ അതിന്റെ ഗുണഫലം സമൂഹം ഒട്ടാകെ ലഭിക്കുമെന്നും സമൂഹത്തിന്റെ സമഗ്ര വളർച്ചക്കും നവീകരണത്തിനും ന്യായ സമത്വത്തിനും വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. 2025-2026 വർഷത്തെ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും 2025 – 2026 ലെ മികച്ച റിസോഴ്സ് പേർസൺമാർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ വച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed