കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന് ഇൻസ്പെയർ അവാർഡ് തിളക്കം. വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ ഈ വർഷത്തെ അവാർഡിന് നൂറുൽ ഹുദാ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അമാൻ അർഹനായി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

പതിനായിരം രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. കാഞ്ഞിരപ്പള്ളി വില്ലണി കല്ലുകൾ വീട്ടിൽ സാധിക്കിന്റെയും സുറുമിയുടെയും മകനാണ് മുഹമ്മദ് അമാൻ. കുട്ടിയുടെ ആശയം കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന് സ്വീകാര്യമാവുമ്പോഴാണ് ഇൻസ്പെയർ അവാർഡ് നൽകുന്നത്. ഇതേ ആശയം മുൻനിർത്തി കുട്ടിക്ക് ജില്ലാതലത്തിലും അവിടെനിന്ന് അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *