കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി ജോസ് ആണ് രഞ്ജിത്തിനെ കുത്തിപരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി ഒൻപതുമണിയോടെ ഹോട്ടലിൽവെച്ചായിരുന്നു സംഭവം.
തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി ജോസ് പോലീസ് പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.
