കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദിവസമായ ജനുവരി 12ന് (വെള്ളിയാഴ്ച) കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

പേട്ടതുള്ളൽ ദിവസം ഉണ്ടാകുന്ന ഗതാഗത തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തീർത്ഥാടകബാഹുല്യവും കണക്കിലെടുത്താണ് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.

മുൻ നിശ്ചയപ്രകാരമുള്ള പൊതു പരിപാടികൾക്കോ പൊതു പരീക്ഷകൾക്കോ അവധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *