സംസ്ഥാനത്ത് ഇന്ന് മൂന്നാംതവണയും സ്വർണ വില കുറഞ്ഞു. രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1,440 രൂപയും കുറഞ്ഞതിനു പിന്നാലെ വൈകീട്ട് വീണ്ടും 560 രൂപ കൂടി കുറഞ്ഞു. ആകെ 2,280 രൂപയാണ് ഒറ്റദിനം മാത്രം കുറഞ്ഞത്.

വൈകീട്ട് 70 രൂപ കുറഞ്ഞതോടെ ഗ്രാമിന് 13,715 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് 1,09,720 രൂപയിലെത്തി. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. യു.എസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണം.


