ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് കുതിപ്പ് നടത്തിയ ശേഷമാണ് ഇന്നത്തെ നേരിയ ഇടിവ്. വരുംദിവസങ്ങളില്‍ വില കൂടാനുള്ള എല്ലാ സാധ്യതകളും സാഹചര്യങ്ങളും വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ പോലെ വരും ദിവസങ്ങളിലും തുടര്‍ച്ചയായി വില ഇടിയുമെന്ന് കരുതാന്‍ വയ്യ.

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 65800 രൂപയായിരുന്നു. ഏറ്റവും കൂടിയത് 70160 രൂപയും. അതായത്, 4400 രൂപയോളം വര്‍ധിച്ചു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8755 രൂപയിലെത്തി. പവന് 120 രൂപ താഴ്ന്ന് 70040 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *