സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി 2500 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.


