തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (6)യാണ് മരിച്ചത്. ഏഴുവയസുകാരനായ മൂത്ത സഹോദരൻ ചികിത്സയിലാണ്.

ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മുത്തു മക്കൾക്ക് എലിവിഷം നൽകിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ ഇയാളും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുത്തു, പൊലീസ് നിരീക്ഷണത്തിലിരിക്കെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ ഇന്നലെ വീണ്ടും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *