കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപണം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ 86-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറത്തോട് പുളിക്കൽ സ്വദേശിനി ഫാത്തിമയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി.

ഇന്ന് ഉച്ചയോടെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയതായിരുന്നു ഫാത്തിമ. എന്നാൽ, ഇവരുടെ വോട്ട് നേരത്തെ തന്നെ രേഖപ്പെടുത്തിയതായി ആരോപിക്കുന്നു. തൻ്റെ സമ്മതമില്ലാതെ മറ്റാരോ വോട്ട് ചെയ്തെന്ന് ബോധ്യപ്പെട്ടതോടെ ഫാത്തിമയും ഒപ്പമുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

ഫാത്തിമയ്ക്ക് ‘ടെൻഡേർഡ് വോട്ട്’ (Tendered Vote) ചെയ്യാനുള്ള അനുമതി നൽകണമെന്ന് യുഡിഎഫ് ഏജന്റുമാർ ആവശ്യപ്പെട്ടതോടെ പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരണാധികാരി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *