ചിറയിന്‍കീഴ് എട്ടു വയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ചിറയിന്‍കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാർ വീട്ടിൽ നടത്തിയ തിരിച്ചിലിൽ കുട്ടി കിടന്ന മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റതിൽ ഒരു കുട്ടി മരിച്ചതിന്റെ നൊമ്പരം മാറും മുമ്പാണ് മറ്റൊരു കുട്ടിയുടെ മരണം കൂടി ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *