കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയായ വില്ലേജ് ഓഫിസർ ജിജു സ്കറിയയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ഈ തുകയുമായി പരാതിക്കാരൻ സ്പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു. ഈ സമയം വിജിലൻസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ കയ്യിലുണ്ടായിരുന്ന പണവും പിടിച്ചെടുത്തു. കൈഫിനോഭ്‌തലിൻ വെള്ളത്തിൽ മുക്കി നടത്തിയ പരിശോധനയിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *