കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

നവകേരളയാത്ര അക്രമയാത്രയാകുകയും ജനങ്ങൾ പൊറുതിമുട്ടുകയും ചെയ്തത സാഹചര്യത്തിൽ അതിനെ ചെറുക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടമാണ് ബഹുജനമാർച്ചെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ പറഞ്ഞു. സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്ര ട്ടറി പ്രൊഫ.റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി ജീരാജ്, യു.ഡബ്ല്യു.ഇ.സി സംസ്ഥാന സെക്രട്ടറി അഡ്വ: സുനിൽ തേനമാക്കൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസീബ് ഈട്ടിക്കൽ. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിനാസ്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഒ.എം ഷാജി, ബിനു കുന്നുംപുറം, റസിലി തേനമ്മാക്കൽ, മാത്യു കുളങ്ങര, സിബു ദേവസ്യ.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനി ജോസ് കുന്നത്ത്, അൻവർഷ കോനാട്ടുപറമ്പിൽ, ഷാജി പെരുന്നേപറമ്പിൽ, ദിലീപ് ചന്ദ്രൻ, സെനിസ്ലാവോസ് വട്ടക്കാട്ട്, അൻവർ പുളിമൂട്ടിൽ, നിസു തേനംമ്മാക്കൽ, ഹാഷിം പട്ടിമറ്റം, വി.യു നൗഷാദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണി രാജു, ബ്ലോക്ക് സെക്രട്ടറി നസീമ ഹാരിസ്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിറ്റ് മാത്യു, മണ്ഡലം സെക്രട്ടറി ജോസി കൂവപ്പള്ളി, ഫസിലി കോട്ടവാതുക്കൽ, സുനിൽ മാന്തറ, അസീസ് പുതുപ്പറമ്പിൽ റോസമ്മ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *