ഈരാറ്റുപേട്ട: ലഹരിക്കെതിരായ സംസ്ഥാനവ്യാപക ബോധവത്കരണ പോരാട്ടത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും സംയുക്തമായി ‘വാക്കത്തോൺ’ സംഘടിപ്പിക്കും.

സെപ്റ്റംബർ 24ന് രാവിലെ 8.50ന് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്ന് സൺറൈസ് ഹോസ്പിറ്റലിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ, വാർഡ് മെമ്പർ ശ്രീ അനിൽകുമാർ മഞ്ഞപ്പിലാക്കൽ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയവർ ലഹരിവിരുദ്ധ സന്ദേശം നൽകും.

വാക്കത്തോണിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി സൺറൈസ് ഹോസ്പിറ്റൽ റിഫ്രഷ്മെന്റ് ഒരുക്കിയിട്ടുണ്ട്. തുടർന്ന് വാഹനങ്ങളിലും കോളേജ് ബസുകളിലുമായി പങ്കെടുക്കുന്നവർ രാവിലെ 10.30ന് കോളേജിൽ എത്തിച്ചേരും.

കോളേജിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ് ധരിക്കണമെന്നും പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും കോളേജ് അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *