കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് റേഷൻ കടയിൽ മൂർഖൻ പാമ്പ്. പട്ടിമറ്റത്ത് ഷീന അഷ്റഫിന്റെ ലൈസൻസിയിലുള്ള എ ആർ ഡി പത്താം നമ്പർ റേഷൻ കടയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം നാല് അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെയാണ് റേഷൻകടയുടെ ഉള്ളിൽ നിന്നും കണ്ടെത്തിയത്. കടയുടെ പിൻ ഭാഗത്തു കൂടിയാണ് പാമ്പ് ഉള്ളിൽ കടന്നത്. അരി ചാക്കുകളുടെ പിന്നിൽ മറഞ്ഞിരിക്കുകയായിരുന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

കടയിൽ പാമ്പ് കയറിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേര പാമ്പാണെന്ന് കരുതി അതിനെ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് മൂർഖൻ പാമ്പാണെന്ന് മനസ്സിലായത്. അതോടെ നാട്ടുകാർ എരുമേലി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

