കാഞ്ഞിരപ്പള്ളി: വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. വല്ലപ്പുഴയിൽ ഷാനവാസിന്റെ കിണറ്റിലാണ് കരിയോയിൽ ഒഴിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ വീട്ടുകാർ കിണറ്റിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയിൽ ഒഴിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഷാനവാസിനെ കൂടാതെ അയൽവാസികളും കിണറ്റിൽ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്.

വെള്ളത്തിൽ കരിയോയിൽ വീണതോടെ ഇവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങൾ. കരി ഓഴിയിൽ ഒഴിച്ചവരെ കണ്ടെത്താൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.


