കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ വയോധിക തടഞ്ഞ സംഭവത്തിൽ ‌സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

രേഖകളുമായി ഹാജരാകാന്‍ സ്കൂട്ടര്‍ ഉടമയോട് ആവശ്യപ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇയാളെ ഡ്രൈവിംഗ് പരിശീലനത്തിനയയ്ക്കും. തിരക്കേറിയ ജംഗ്ഷനുകളില്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും തീരുമാനമടുത്തു. നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *