ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന . നാളെ മുതലാണ് സമരം. ഇടത് സർക്കാർ കയർ മേഖലയുടെ സംരക്ഷണം മറന്നെന്ന് എഐടിയുസി നേതാവ് പി.വി സത്യനേശൻ പറഞ്ഞു. ബജറ്റിൽ അനുവദിച്ച തുക അപര്യാപ്‌തമാണ്. കയർ മേഖലയെ അവഗണിച്ച് വ്യവസായ വളർച്ച ഉണ്ടാവില്ലെന്നും പി.രാജീവിനെ വിമർശിച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സത്യനേശൻ വ്യക്തമാക്കി.

കയർ മേഖലയുടെ കിതപ്പ് ചൂണ്ടിക്കാണച്ച് നിരവധി ഇടപെടൽ നടത്തി. പക്ഷെ നടപടിയുണ്ടായില്ല. പരമ്പരാഗത മേഖലകളെ പരിഗണിക്കാത്ത വ്യവസായ വളർച്ചയെയും സിപിഐ നേതാവ് വിമർശിച്ചു. ജി .സുധാകരൻ കയർമേഖലയെ പരിഗണിച്ചുവെന്ന് പറഞ്ഞ് മന്ത്രി പി. രാജീവിന് ഒളിയമ്പും. നാളെ കയർഫെഡിലേക്ക് മാർച്ചും ധർണയും നടത്തുന്ന എഐടിയുസി പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സംരത്തിലേക്ക് പോകാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *