കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശി ആൽബിൻ തോമസ് (23) ആണ് മരിച്ചത്.

അപകടത്തിൽ എതിർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ സാജിദിനും പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7:30 ആയിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ആൽബിൻ തോമസ് പൂതക്കുഴിയിൽ വെച്ച് കെഎസ്ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സാജിദിന്റെ ബൈക്കുമായി കൂട്ടിയിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

updating..

Leave a Reply

Your email address will not be published. Required fields are marked *