മുണ്ടക്കയം കോരുത്തോട് അമ്പലക്കുന്ന് 116 റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോരുത്തോട് സ്വദേശികളായ കിഷോറും രാജേഷുമാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു വരുന്നു. അപകടത്തെ തുടർന്ന് കൂടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
