തിരുവനന്തപുരം: തിരുവല്ലത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ ഐ.ടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.
തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച നവീന്‍റെ ജന്മദിനമായിരുന്നു ഇന്ന് . അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

