പത്തനംതിട്ട: ജീപ്പ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. യുവതി ഉൾപ്പെടെ ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പന്തളം കൂരമ്പാല പാറമുക്കിലാണ് സംഭവം. പന്തളത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് എതിര്‍ദിശയില്‍ വന്ന കാറില്‍ ആദ്യം ഇടിച്ചു .തുടര്‍ന്ന് യുവതിയോടിച്ച സ്‌കൂട്ടറിലും, പിന്നാലെ ഒരു മോട്ടോര്‍ ബൈക്കിലും ഇടിക്കുകയായിരുന്നു.

പിന്നീട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി . ജീപ്പ് ഓടിച്ചത് ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നാണ് വിവരം. ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *