ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സുനിൽ ജോലിക്കായി പോകുമ്പോൾ ഇയാൾ സഞ്ചരിച്ചിരുന്നബൈക്കിൽ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലീനമക്കൾ : അനന്തകൃഷ്ണൻ, പാർവ്വതി
