പാലക്കാട്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും ആയ എം ചന്ദ്രന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.ആലത്തൂർ മണ്ഡലത്തിൽ നിന്നാണ് നിയമ സഭയിലെത്തിയത്. അർബുദബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1946 ജൂലൈ 15 ന് എം കൃഷ്ണന്റെയും കെ പി അമ്മുക്കുട്ടിയുടെയും മകനായി ആനക്കരയിലാണ് ജനനം. കെഎസ്എഫിലൂടെയാണ് രാഷ്ട്രീയപ്രവേശനം. കെഎസ്എഫ് താലൂക്ക് സെക്രട്ടറി, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഏഴു വർഷത്തോളം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *