പാട്ട് നാവിന്റെ തുമ്പത്തുണ്ട്, എന്നാൽ, വരികൾ ഓർമയില്ല,ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത സംഗീത പ്രേമികൾ ചുരുക്കമായിരിക്കും. അല്ലേ…! എന്നാൽ, ഇനി പേടിക്കേണ്ട, ട്യൂൺ മൂളിക്കൊടുത്താൽ, പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് യൂട്യൂബ്.

ആപ്പിളിന്റെ മ്യൂസിക് റെക്കഗ്നിഷൻ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ സവിശേഷതയാണ് യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ വൈകാതെ യൂസർമാരിലേക്ക് എത്തിയേക്കും.ആൻഡ്രോയിഡ് ഉപയോക്താക്കളെ മെലഡിയുടെ ഒരു സ്‌നിപ്പറ്റ് മുഴക്കിയോ റെക്കോർഡ് ചെയ്‌തോ ട്യൂണുകൾ കണ്ടെത്താൻ അനുവദിക്കുന്ന സെർച്ചിങ് ഫംഗ്‌ഷനാണിത്. ‘യൂട്യൂബ് ടെസ്റ്റ് ഫീച്ചറുകളും പരീക്ഷണങ്ങളും’ എന്ന പേജിലാണ് കമ്പനി ഇതെക്കുറിച്ചുള്ള വാർത്ത പങ്കിട്ടത്.

ശ്രുതിമധുരമായ ഹമ്മോ മൂന്ന് സെക്കൻഡിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഹ്രസ്വ റെക്കോർഡിംഗോ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പാട്ട് തിരിച്ചറിയാൻ വെർച്വൽ മ്യൂസിക് ജിനിയെ വിളിക്കാം. പാട്ട് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ സിമ്പിളായി കാര്യങ്ങൾ. അപ്ഡേഷൻ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് സന്തോഷത്തിനുള്ള വകയായി മാറിയിട്ടുണ്ട്.

അതേസമയം ഒരു ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വീഡിയോകൾ അപ് ലോഡ് ചെയ്യാൻ കഴിയുന്ന ഫീച്ചറും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട്. ഇത് ക്രിയേറ്റേർസിന്റെ സമയം നഷ്ടം കുറക്കുകയും വ്യൂവേർസിനെ കൂടുതൽ എൻഗേജ് ആക്കുകയും ചെയ്യും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed