നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുക.

അര്ജുൻ അശോകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രം. ഭൂതകാലം പോലെ തന്നെ ഹൊറർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് 15ന് ആരംഭിച്ചു. കൊച്ചിയിലും പാലക്കാടുമായും ഷൂട്ടിങ് നടക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ വരിക്കാശ്ശേരിമനയാണ്.

ചിത്രത്തിനായി 30 ദിവസത്തേ ഡേറ്റാണ് മമ്മൂട്ടി നൽകിയിരിക്കുന്നതെന്നാണ് വിവരം. അര്ജുന് അശോകന് 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം അര്ജുന് അഭിനയിച്ചിരുന്നു.

വിക്രം വേദ’ ഒരുക്കിയ തമിഴ് നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്.