പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പിന്നീട് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടായിരുന്നു.
ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യൻ. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്.
There is no ads to display, Please add some