സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ മുത്തശി അന്തരിച്ചു. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ഹംഗോളിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവിൻ്റെ മാതാവായ സാവത്രി ഭായ് ശങ്കർ ദീപ്‌കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ അവശതകളും അസുഖവും കാരണം ചികിത്സയിലായിരുന്ന സാവിത്ര ഭായ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

ദീപ്കെയുടെ മാതാപിതാക്കളായ ഭഗവാൻ ദീപ്കെയും അനിതയും നിലവിൽ മുംബൈയിലെ ഛത്രപതി സംഭാജിനഗറിലാണുള്ളത്. ഇവരുടെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ ഹംഗോളിയിലേക്ക് തിരിച്ചേക്കും. അഭിജിത് ദീപ്‌കെ നിലവില്‍ ഡല്‍ഹി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഡല്‍ഹിയിലേക്കെത്തിയതായിരുന്നു ദീപ്കേ.


