ജന്തർമന്തറിൽ സമരത്തിനായി മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. വിമാനത്തിൽ കയറിയാണ് ഡൽഹി പൊലീസിൻ്റെ നടപടി. അറസ്റ്റ് വരിക്കാനാണ് താനെത്തിയതെന്നും അറസ്റ്റ് ചെയ്യൂവെന്നും ദീപ്കെ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അറസ്റ്റല്ല, ദയവായി സഹകരിക്കണമെന്നായിരുന്നു വിമാനത്തിനുള്ളിലേക്ക് കയറി ദീപ്കെയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ മറുപടി.

ദീപ്കെയ്ക്ക് പുറമെ സൗരവ് ഘോഷും അശുതോഷ് റാങ്കയും കിയിലായിട്ടുണ്ട്. നേതാക്കളെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് സിജെപി. ദീപ്കെ ഉൾപ്പടെയുള്ള നേതാക്കളെ ഉടൻ വിട്ടയയ്ക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മുൻകൂട്ടി തയാറാക്കിയ നാടകമാണ് ഡൽഹി പൊലീസിന്റേതെന്നും പ്രക്ഷോഭസ്ഥഥലത്തേക്ക് നേതാക്കൾ എത്താതിരിക്കാൻ തടയുകയാണെന്നും പാർട്ടി ആരോപിച്ചു.

