കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ 2.0’ യുടെ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ഡി.വൈ.എസ്.പി റിജോ പി.ജോസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.റ്റി.അയ്യൂബ്ഖാൻ, ബിനുമറ്റക്കര, സിനിമോൾ തടത്തിൽ,അംഗങ്ങളായ ബേബി വട്ടയ്ക്കാട്ട്, സിനി ജിബു, റോസമ്മ ജോൺ, പി.ജി.സൂരകല, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ആൻസി സെബാസ്റ്റ്യൻ. കെ.കെ സദാനന്ദൻ സെക്രട്ടറി എസ്.സജീഷ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ പ്രവർത്തകർ, നിർവ്വഹണഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ സി.ജി. രാജു തൂഫാൻ 2.0 ക്ലാസ് നയിച്ചു.തൂഫാൻ വാരിയേഴ്സായി തെരഞ്ഞെടുക്കപ്പെട്ട 20 പേർക്ക് ഡി.വൈ.എസ്.പി ബാഡ്ജുകൾ വിതരണം ചെയ്തു. നേരത്തെ തൂഫാൻ പതാക ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് പി.എ. ഷെമീർ .ഉയർത്തി . തൂഫാൻ പ്രതിജ്ഞ ഡി.വൈ.എസ് .പി ചൊല്ലിക്കൊടുത്തു . ലഹരി വിരുദ്ധ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *