മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജീരാജും SNDP ഹൈറേഞ്ച് യൂണിയൻ മണ്ഡലം പ്രസിഡന്റ് ബാബു ഇടയാടികുഴിയും സഞ്ചരിച്ചിരുന്ന വാഹനം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഡ്വ. ജീരാജിനും ബാബു ഇടയാടികുഴിക്കും ശബരിമല തീർത്ഥാടക വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു.

അപകടത്തെ തുടർന്ന് പരിക്കേറ്റ എല്ലാവരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടവിവരമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


