ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1472.8 കോടി രൂപ. അസം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബിജെപി ചെലവഴിച്ചത് 160 കോടി രൂപ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2026 മാര്‍ച്ച് 15വരെ ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 6726.6 കോടിയായിരുന്നു. 2026 മെയ് 6-ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടിയുടെ അക്കൗണ്ട് 7,627.2 കോടി രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പിനായി ചെലവിട്ട തുകയുമുണ്ട്.

അസം,തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കൂടുതല്‍ തുക ചെലവിട്ടത് അസമിലാണ്. 96.3 കോടി രൂപയാണ് ഇവിടെ ചെലവിട്ടത്. തമിഴ്‌നാട്ടില്‍ 51.6 കോടി രൂപയും പുതുച്ചേരിയില്‍ 11.9 കോടി രൂപയുമാണ് ചെലവിട്ടത്. അതേസമയം പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബംഗാളില്‍ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തില്‍ എത്തുകയും കേരളത്തില്‍ മൂന്ന് ഇടങ്ങളില്‍ വിജയം നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *