തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തന്മാസ്റ്റര് അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു ചാത്തന്മാസ്റ്റര്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സംസ്ഥാനത്തെ ആദ്യമന്ത്രിയും പികെ ചാത്തന് മാസ്റ്ററാണ്. പട്ടികജാതി വിഭാഗത്തെ കൂടുതല്‍ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആശയപരമായ ഏതിര്‍പ്പുകള്‍ മാറ്റിവച്ച് ഇടതുമുന്നണി നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുള്ള ബിജപി തീരുമാനം.

തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തന്മാസ്റ്റര് അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു ചാത്തന്മാസ്റ്റര്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സംസ്ഥാനത്തെ ആദ്യമന്ത്രിയും പികെ ചാത്തന് മാസ്റ്ററാണ്. പട്ടികജാതി വിഭാഗത്തെ കൂടുതല്‍ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആശയപരമായ ഏതിര്‍പ്പുകള്‍ മാറ്റിവച്ച് ഇടതുമുന്നണി നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുള്ള ബിജപി തീരുമാനം

അതേസമയം, ബി.ജെ.പിയുടെ ഈ നീക്കം രാഷ്ട്രീയ വഞ്ചനയാണെന്ന് സി.പി.എം നേതാവും മുന്‍ രാജ്യസഭാ എംപിയുമായ കെ സോമപ്രസാദ് പറഞ്ഞു. അവസാനനിമിഷം വരെ അചഞ്ചലനായ കമ്യൂണിസ്റ്റ് നേതാവാണ് പികെ ചാത്തന്മാസ്റ്റര്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ അനുസ്മരിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സനാതന ധര്‍മ്മം ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം ദളിത് സമൂഹം ഒരിക്കലും നില്‍ക്കില്ലെന്നും സോമപ്രസാദ് കൂട്ടിച്ചേര്‍ത്തു.

