പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ പഴയ ആർ.ടി.ഒ ഓഫീസിന് സമീപം കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.
വ്യാഴാഴ്ച വൈകുന്നേരം 8:30 യോടെ ആയിരുന്നു സംഭവം. കെഎസ്ആർടിസി ബസ് പിക്കപ്പ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
updating….