കോട്ടയം: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 6, വ്യാഴാഴ്ച) ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സർവകലാശാല, ബോർഡ്, മറ്റ് പൊതുപരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. പരീക്ഷകൾ നിശ്ചയിച്ച സമയക്രമപ്രകാരം തന്നെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *