സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഈ സര്‍ക്കാരാണ് പ്രിയദര്‍ശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകള്‍ കണ്ടപ്പോള്‍ തോന്നിയത് പ്രിയദര്‍ശിനി വേറാരോ തുടങ്ങിയത് ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന തരത്തിലാണ്. പ്രിയദര്‍ശിനി പദ്ധതി ഇനിയും മുന്നോട്ടു പോകും. പ്രിയദര്‍ശിനി യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ആണെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.

