കാഞ്ഞിരപ്പള്ളി: ശക്തമായ മഴ തുടരുന്നതിനാലും അപകടസാധ്യത നിലനിൽക്കുന്നതിനാലും കാഞ്ഞിരപ്പള്ളി മേജർ ബൈപ്പാസിന്റെ നിർമാണം നടക്കുന്ന മണ്ണാർക്കയം–മണിമല റോഡിലൂടെയുള്ള ഗതാഗതം രാത്രി 7.00 മുതൽ രാവിലെ 7.00 വരെ പൂർണമായും നിരോധിച്ചു.

നിർമാണം പുരോഗമിക്കുന്ന മേഖലയിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടസാധ്യത മുൻനിർത്തിയാണ് രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ അധികൃതരുടെ നിർദേശം കർശനമായി പാലിക്കണമെന്നും രാത്രികാല യാത്രകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


