കോട്ടയം: സംസ്ഥാനത്ത് അതിതീവ്രമഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ എം.ജി സർവകലാശാല മറ്റന്നാൾ (തിങ്കളാഴ്ച) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

അതേസമയം, കനത്ത മഴയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകളും ജാഗ്രതാ നിർദേശങ്ങളും തുടരുന്ന സാഹചര്യത്തിൽ നാളെ (ഞായറാഴ്ച) നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്കും തുടർ അറിയിപ്പുകൾക്കുമായി ഉദ്യോഗാർത്ഥികൾ സെറ്റ് പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *